നാഗലിംഗപ്പൂവിൻ മന്ദഹാസം
നാഗലിംഗപ്പൂവിൻ മന്ദഹാസം
മലർമണം ചൂടിയ വസന്തകാലം
മധുരിമ പൂത്തൊരു പ്രേമവാടിയിൽ
മനസ്സിൽ പ്രണയത്തിൻ നാമ്പുണർന്നു
മന്ദഹാസവുമായ് രതിയും ചേർന്നു നിന്നു
ശിവനിൽ പ്രണയത്തിൻ തീ പകരാൻ
മലരമ്പുമായ് കാമൻ അണഞ്ഞു നിന്നു
തപസ്സിൽ മുഴുകിയ മഹേശനെ നോക്കി
പുഷ്പശരം തൊടുത്തു ധൈര്യമായ് നിന്നു
തുറന്നു തൃക്കണ്ണു ഉമാപതി
ജ്വാലയായ് പടർന്നു ദിവ്യരോഷം
ഭസ്മമായ് മാറി മന്മഥരൂപം
മൗനമായ് തീർന്നു കാമവനം
പ്രിയനായി വിലപിച്ചു അനുരാഗിണി
വിരഹത്തിൻ നോവു ഭൂമിയറിഞ്ഞു
നാഗലിംഗപ്പൂവിൻ സുഗന്ധം പരന്നു
അനുകമ്പയാൽ ഈശൻ വരമരുളി
ജീ ആർ കവിയൂർ
24 11 2026
( തിരുവല്ല, കവിയൂർ)
Comments