കാത്തിരിപ്പിൻ പൂക്കൾ

കാത്തിരിപ്പിൻ പൂക്കൾ
മുള്ളുകൾ നിറയും വഴിയിൽ നടന്നും
പൂവിതൾ സ്വപ്നങ്ങൾ ഉള്ളിൽ നിറച്ചും
നീ വരുമെന്നൊരു പ്രതീക്ഷ പുലർത്തി
നിന്നെയും കാത്തു മിഴികൾ വിടർത്തി

ഉള്ളിൽ ഉയരും നൂറായിരം നോവിൽ
മനസ്സു പിടയും തീരാത്ത ദുഃഖത്തിൽ
നീളുന്ന രാവുകൾ ഉറക്കം മറന്നേ
നീറുന്ന നെഞ്ചകം ആശയിൽ നിന്നേ

വെയിലിൻ ചൂടിൽ മേനിയുരുകി
വിരഹത്തിൻ തീയിൽ ഉള്ളം വെന്തു
ഓരോ രോമവും തീയിൽ കരിഞ്ഞു
ഓരോ നിമിഷവും നിന്നിൽ അലിഞ്ഞു

വരവിനായ് മാത്രം വഴികൾ നോക്കി
വാടാത്ത മോഹം നെഞ്ചിൽ ചുമത്തി
കണ്ണുനീർ പൂക്കൾ വഴിയിൽ വിതറി
നീ വരും നാളിൽ മിഴികൾ നനച്ചു

ജീ ആർ കവിയൂർ 
21 11 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം