ഇനിയെത്ര നാളുണ്ടാവുമോ
ഇനിയെത്ര നാളുണ്ടാവുമോ
ഇനിയെത്ര നാളുണ്ടാവുമോ
ഈ വസുന്ധരയുടെ മടിത്തട്ടിലായ്
ഈറനണിഞ്ഞ പുലരികളും രാവുകളും
ഇംഗിതങ്ങളൊക്കെയും ഇറക്കിവെച്ച്
കണ്ടു തീരാത്ത കാഴ്ചകളെത്രയോ
കേട്ടു തീരാത്ത കഥകളെത്രയോ
പറഞ്ഞു തീരാത്ത മോഹങ്ങളുമായ്
പാതിവഴിയിൽ നിൽക്കുമോ നമ്മൾ
കാലമൊരു നദിയായ് ഒഴുകുമ്പോൾ
കരയിലൊരു തോണിയായ് ജീവിതം
ഓളങ്ങൾ തഴുകിയ സ്വപ്നങ്ങളൊക്കെയും
ഓർമകളായ് മാറുമോ നാളെ
പൂത്തുലഞ്ഞൊരു വസന്തം പോലെ
പുഞ്ചിരി തൂകിയ നാളുകളെല്ലാം
പൊഴിഞ്ഞുവീഴും മലർദളങ്ങൾ പോലെ
പിന്നെയും മണ്ണിൽ അലിഞ്ഞുചേരും
ആരെയും നോവിക്കാതെ പോകണം
ആരിലും നന്മകൾ ചേർത്തുവെക്കണം
നാളെയീ ഭൂമിയിൽ നമ്മളില്ലെങ്കിലും
നമ്മുടെ സ്നേഹം നിലനിൽക്കണം
ഒടുവിലൊരു യാത്രയാകുമ്പോൾ
ഒന്നും കരുതാതെ മടങ്ങിടണം
വന്നതുപോലെ വെറും കൈകളോടെ
വിടപറയണം ഈ മണ്ണിനോട്
ജീ ആർ കവിയൂർ
23 11 2026
( തിരുവല്ല, കവിയൂർ)
Comments