ദൂരെയാണെങ്കിലും നീ എന്റേതാണ്
ദൂരെയാണെങ്കിലും നീ എന്റേതാണ്
[പല്ലവി]
അകലെയാണെങ്കിലും അരികിലാണു നീ, അറിയാതെ എന്നിലും നിറയുന്നു നീ, മിഴികളിൽ മായാത്ത ചിത്രമായി, മനസ്സിൽ പൂക്കുന്നു പ്രണയമായി.
[ ആവർത്തന പല്ലവി]
അകലെയാണെങ്കിലും അരികിലാണു നീ, അറിയാതെ എന്നിലും നിറയുന്നു നീ,
[ചരണം 1]
കാറ്റിന്റെ ചിറകിലേറി നീ വരുമ്പോൾ, കാതിൽ മധുരമായ് ഈണം നിറയുമ്പോൾ, ഓർമ്മകൾ പൂക്കുന്ന പൂവനിയിൽ, നിന്നെ കാണുന്നു നിലാവൊളിയിൽ.
[ ആവർത്തന പല്ലവി]
അകലെയാണെങ്കിലും അരികിലാണു നീ, അറിയാതെ എന്നിലും നിറയുന്നു നീ,
[ചരണം 2]
ഓരോ നിമിഷവും നിന്നെ തേടുന്നു, ഓരോ സ്വപ്നവും നിന്നെ ചൂടുന്നു, ഹൃദയത്തിൻ താളത്തിൽ നീയുണ്ട്, ജീവന്റെ നാളത്തിൽ നീയുണ്ട്.
[ ആവർത്തന പല്ലവി]
അകലെയാണെങ്കിലും അരികിലാണു നീ, അറിയാതെ എന്നിലും നിറയുന്നു നീ,
[ചരണം 3]
ദൂരങ്ങൾ നമ്മെ വേർപെടുത്തിയാലും, കാലങ്ങൾ നമ്മെ അകറ്റിയാലും, പ്രണയം മായാതെ നിലനിൽക്കും, ഹൃദയം നിനക്കായ് തുടിച്ചിടും.
[ ആവർത്തന പല്ലവി]
അകലെയാണെങ്കിലും അരികിലാണു നീ, അറിയാതെ എന്നിലും നിറയുന്നു നീ,
ജീ ആർ കവിയൂർ
22 11 2026
(തിരുവല്ല, കവിയൂർ)
Comments