വാക്കുകൾ വിറ്റിരുന്നെങ്കിൽ

വാക്കുകൾ വിറ്റിരുന്നെങ്കിൽ
[ചരണം 1]

സ്വപ്നങ്ങൾ വിറ്റിരുന്നെങ്കിൽ സമ്പന്നരായേനെ,
സ്നേഹമായ് നടിച്ചിരുന്നെങ്കിൽ പ്രിയരായേനെ,
നിറമുള്ള മുഖംമൂടിയണിഞ്ഞു നടന്നിരുന്നെങ്കിൽ,
നന്മയുടെ ലോകത്തിൽ നായകരായേനെ!

[ചരണം 2]

വാക്കുകൾ മാറ്റുന്നവർ വാഴുന്ന കാലമേ,
വാഗ്ദാനം മറക്കുന്നവർ നേടുന്ന മേന്മയേ,
നീതിയെ പണയം വെച്ചീടും നേരത്ത്,
നേരിന്റെ വഴിയേ നടന്നവർ തോറ്റുപോയേ!

[ചരണം 3]

അഭിനയം പഠിച്ചിരുന്നെങ്കിൽ താരങ്ങളായേനെ,
അസത്യം പറഞ്ഞിരുന്നെങ്കിൽ മിടുക്കരായേനെ,
ജനതയെ വഞ്ചിച്ചുള്ള വഴികൾ തിരഞ്ഞെങ്കിൽ,
ജനപ്രതിനിധികളായി വാഴുമായിരുന്നേനെ!

[ചരണം 4]

മുഖസ്തുതി പാടിയെങ്കിൽ മാന്യരായേനെ,
മൗനം വിറ്റിരുന്നെങ്കിൽ മഹാന്മാരായേനെ,
കപടത നിറച്ചുള്ള കസേരകൾ തേടാതെ,
കണ്ണീരൊപ്പിയവർ ഇന്നും ഒറ്റയായേനെ!


ജീ ആർ കവിയൂർ 
22 11 2026 
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം