എൻ്റെ മുറിവുകൾ നിനക്കൊരു കാഴ്ച മാത്രം

എൻ്റെ മുറിവുകൾ നിനക്കൊരു കാഴ്ച മാത്രം

നിനക്കെന്നും എൻ വേദന തമാശയായി, നിറയുന്ന കണ്ണുനീർ നാടകമായി, നൊമ്പരങ്ങൾ ഉള്ളിൽ നീറുമ്പോഴും, നിശ്ശബ്ദത പോലും കുറ്റമായി.

പറയാതെ പോയതും വേദനയായി, പറഞ്ഞതൊക്കെയും പാഴ്‌വാക്കായി, മനസ്സിലെ മുറിവുകൾ കാണാതെ നീ, മൗനത്തെ പോലും പരിഹസിച്ചു.

ചിരിയുടെ പിന്നിലെ കണ്ണീർ നീ കണ്ടില്ല, തകർന്ന സ്വപ്നങ്ങൾ തിരിച്ചറിഞ്ഞില്ല, ഉള്ളിലെ തീനാളം അറിഞ്ഞതുമില്ല, ഉരുകുന്ന ഹൃദയം തൊട്ടതുമില്ല.

എൻ്റെ മനസ്സ് നീ അറിയുന്നതെങ്ങനെ, എൻ്റെ നൊമ്പരം നീ അളക്കുന്നതെങ്ങനെ, പുറമേ ചിരിച്ചാലും ഉള്ളിൽ കരയുന്ന ഈ ഹൃദയത്തിൻ ഭാഷ നീയറിയുന്നതെങ്ങനെ...

ജീ ആർ കവിയൂർ 
24 11 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം