എൻ ജീവിതമേ, നീ പറയൂ

എൻ ജീവിതമേ, നീ പറയൂ

എൻ ജീവിതമേ, നീ പറയൂ എവിടെയാണു നിന്നെ കാണുക ഒരു ദുഃഖവും തൊടാത്തിടത്ത് ഒരു കണ്ണീരും പൊഴിയാത്തിടത്ത്...

മോഹങ്ങൾ പൂക്കും തീരങ്ങളിൽ മധുരസ്വപ്നം തളിർക്കുന്നിടത്ത് മനസ്സിൻ മുറിവുകൾ മായുന്നിടത്ത് മൗനം പോലും പുഞ്ചിരിക്കുന്നിടത്ത്...

കൊഴിഞ്ഞുപോയൊരു വസന്തത്തെ തിരികെ കൊണ്ടുവരും വഴികളിൽ നഷ്ടമായൊരു സ്നേഹത്തിൻ നിഴൽ നിലാവായ് വന്നു തഴുകുന്നിടത്ത്...

പിണക്കങ്ങളില്ലാ ലോകത്തിൽ പകയില്ലാത്തൊരു ഹൃദയത്തിൽ പ്രതീക്ഷകൾ പൂക്കുന്ന പുലരിയിൽ പ്രശാന്തമായ് അലിയുന്നിടത്ത്...


ജീ ആർ കവിയൂർ 
25 11 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം