നമ്മൾ കണ്ടുമുട്ടിയില്ല

നമ്മൾ കണ്ടുമുട്ടിയില്ല
ദുഃഖമില്ലാത്ത മനുഷ്യരില്ലീ ഭൂമിയിൽ, കണ്ണീരൊഴിയാത്ത ജീവിതമില്ലീ വഴിയിൽ, എങ്കിലും നിൻ സ്നേഹം തൊടാത്ത നേരം, എൻ മനസ്സിൽ തീരാത്തൊരു നോവായ് മാറി.

നിന്നുടെ മിഴികൾ എന്നെ മയക്കിയപ്പോൾ, നിശബ്ദമാം മോഹം പൂത്തുലഞ്ഞപ്പോൾ, എത്രയോ മുഖങ്ങൾ മുന്നിൽ വന്നിട്ടും, നിന്നോളം ആരും ഹൃദയം തൊട്ടില്ല.

പൂനിലാവേകുന്ന രാവുകൾ വന്നാലും, പൂക്കൾ ചിരിക്കുമീ വസന്തം വന്നാലും, നീയില്ലാ ലോകം ശൂന്യമായ് തോന്നി, നേടാത്ത സ്വപ്നമായ് നീയെന്നും നിന്നു.

വിധിയുടെ വഴികൾ നമ്മെ പിരിച്ചപ്പോൾ, വിരഹത്തിൻ മുള്ളുകൾ നെഞ്ചിൽ തറച്ചപ്പോൾ, കാണാതെ പോയൊരു ജന്മത്തിൻ പുണ്യം, കാണാക്കിനാവായ് ഉള്ളിൽ നിറഞ്ഞു.

ജീ ആർ കവിയൂർ 
22 11 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം