തനിച്ചൊരു ജീവിതം

തനിച്ചൊരു ജീവിതം
തനിച്ചിരുന്നൊന്നു നോക്കൂ നീ, 
മനസ്സിൽ ശാന്തി നിറഞ്ഞിടും, 
പുറമേ തേടിയ സുഖമെല്ലാം, 
ഉള്ളിൽ തന്നെ തെളിഞ്ഞിടും.

സ്നേഹവും ബന്ധവും വാക്കുകളും, കാലത്തിൻ മാറ്റത്തിൽ മാഞ്ഞിടും, മുറിവുകൾ പോലും മെല്ലെ മെല്ലെ, മൗനത്തിലൊന്നായ് മാഞ്ഞിടും.

സ്വന്തമെന്നോർത്തു ചേർത്തവരെ, ഹൃദയം തുറന്നേ സ്നേഹിച്ചു, അവസാനമെത്തിയ നേരങ്ങളിലോ, ഒറ്റയ്ക്കു നിൽക്കാൻ പഠിച്ചു.

ആരെയും കാത്തു കഴിയാതെ നീ, ആത്മാവിനൊപ്പം നടന്നിടൂ, നിന്നിലെ നിന്നെ തിരിച്ചറിഞ്ഞാൽ, നന്മയുടെ ലോകം കണ്ടെത്തിടൂ.


ജീ ആർ കവിയൂർ 
24 11 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം