കുറും കവിതകള്‍ 326

കുറും കവിതകള്‍ 326

ഭയം പതിയിരിക്കുന്ന
നാട്ടുവഴികള്‍.
ബാല്യ കനവുകള്‍ .!!

തിരകളില്‍ തേടുന്നു
നഷ്ടമായ അമ്മക്കനവുകള്‍.
കണ്ണുനീര്‍ തോരാതെ ബാല്യം .!!

 മഞ്ഞയും നീലയും
ചേര്‍ന്ന ചക്രവാളത്തില്‍
അലയുന്ന ഏകാന്തത ..

ഓര്‍മ്മപടവുകള്‍ 
ഇറങ്ങി മുങ്ങി നിവരാന്‍ 
കൊത്തിക്കുന്നോരെന്‍ ബാല്യം ..!!

ഉറക്കം കെടുത്തിയ ചുമ 
നെഞ്ചു തിരുമ്മി കണ്ടു 
നക്ഷത്ര പകര്‍ച്ച .

കുണുങ്ങി പതഞ്ഞൊഴുകിയ 
കാട്ടാറിന്‍ തീരങ്ങളില്‍
പഞ്ചവര്‍ണ്ണക്കിളികള്‍ പാട്ടുപാടി 

അമ്പലമണിക്കൊപ്പം 
കൌസല്യ സുപ്രഭാതം. 
ഉണര്‍ന്നു  ചായക്കട .

നദിയുടെ വളവുതിരിഞ്ഞു 
പോയൊരു വഞ്ചിയിൽ. 
പാട്ട് പാടുന്ന തുഴക്കാരൻ..   

മറന്ന ബാല്യം 
ഓര്‍മ്മപ്പെടുത്തി .
ബില്ലിനോടോപ്പം ജീരക മിട്ടായി.

അരുണോദയത്തില്‍
ഒച്ച്‌ ഇഴഞ്ഞു 
മഞ്ഞു തുള്ളിതിളക്കം .


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “