നിന്നെ വിളിച്ചാൽ വരാതിരിക്കാനാവില്ല

നിന്നെ വിളിച്ചാൽ വരാതിരിക്കാനാവില്ല
കാലം എനിക്കെതിരായ് വന്നിടിലും, നീ വിളിച്ചാൽ വരാതിരിക്കാനാവില്ല, ചിരിക്കാൻ മനസ്സില്ലാ നേരത്തിലും, നിനക്കായ് ഞാനൊന്നു ചിരിക്കാതിരിക്കില്ല.

വഴികളറിയാതെ തളരുമ്പോഴും, വിഷമങ്ങൾക്കുള്ളിൽ ഉഴലുമ്പോഴും, മുറിവുകൾ മായ്ക്കുന്ന മരുന്നുപോലെ, ഒരു വാക്കു നീയെനിക്കു നൽകേണമേ.

നിന്റെ പേരെന്നെ ആരെങ്കിലും ചൊല്ലിയാൽ, എന്തുത്തരം നൽകണമെന്നു പറയൂ, ഹൃദയത്തിൽ നീയുള്ള രഹസ്യത്തെ, എങ്ങനെ ലോകത്തോട് മറച്ചുവയ്ക്കും?

പ്രതീക്ഷകൾ മങ്ങിയും തെളിഞ്ഞും പോകുന്നു, ജീവിതമെന്നോണം മുന്നോട്ടൊഴുകുന്നു, ലോകമെന്നോടൊപ്പം നടന്നിടുമ്പോഴും, നിന്റെ കുറവെന്റെ അരികിൽ നിൽക്കുന്നു.

സ്വയം പിണങ്ങിയ നിമിഷങ്ങൾ തീരട്ടെ, നാളെയൊരുനാൾ നിന്നെ ഞാൻ ചേർത്തിടാം, വിധിയുടെ വഴിയിൽ വിരഹം വന്നാലും, വീണ്ടും നിന്നരികിൽ ഞാനെത്തിടാം.

ജീ ആർ കവിയൂർ 
23 11 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം