എന്റെ പ്രിയ പിതാവേ
എന്റെ പ്രിയ പിതാവേ
കരയുവാൻ തോന്നിയ നേരങ്ങളിലെല്ലാം
കണ്ണുനീർ ഉള്ളിൽ ഒളിപ്പിച്ചു ഞാൻ
പറയുവാൻ ഉണ്ടായ വാക്കുകൾ പലതും
മൗനത്തിൻ മറവിൽ മറഞ്ഞുപോയി
പറഞ്ഞതിലേറെയും പറയാതെ പോയി
പറയാത്തതെല്ലാം മനസ്സിൽ നിറഞ്ഞു
അകലങ്ങൾ തീർത്തൊരു വേലിക്കുള്ളിൽ
അറിയാതെ നമ്മൾ അകന്നുപോയി
ലോകത്തെ വായിക്കാൻ കഴിഞ്ഞുവെനിക്കിന്ന്
മനുഷ്യ മനസ്സുകൾ തിരിച്ചറിഞ്ഞു
എന്നിട്ടുമെന്തേ അച്ഛന്റെ ഉള്ളം
എത്ര തിരഞ്ഞിട്ടും അറിയാനാകാതെ
ഒരു പ്രാർത്ഥനയുണ്ട് ഓരോ നിമിഷവും
ഒരു ദുഃഖവും തൊടരുതേ അച്ഛനെ
നന്മകൾ മാത്രം നിറയട്ടെ ജീവിതം
എൻ പ്രിയ പിതാവേ, സുഖമായിരിക്കേണം.
ജീ ആർ കവിയൂർ
23 11 2026
( തിരുവല്ല, കവിയൂർ)
Comments