ഞാനങ്ങോര്‍ത്തുപോയി ...
ഞാനങ്ങോര്‍ത്തുപോയി ...
പരിരംഭണ സുഖം പകരും
കണ്‍ കാഴ്ചയില്‍
നീലാംബരീ നിന്റെ
നിറമേറും ഭംഗിയില്‍
ഇളം കാറ്റലലകളെ
മുളം തണ്ടില്‍ മൂളും
രാഗമധുരിമയില്‍
ഞാനറിയാതെ
സ്വപ്നത്തിൻ ചിറകിൽ
ഞാനൊരു വർണ്ണ പതങ്കമായ്
മാറുമ്പോളറിയാതെ
തേൻ നുകരാൻ വെമ്പുന്നു
എന്‍ ഏകാന്ത നൊമ്പരം
മറക്കുവാൻ കഴിഞ്ഞെങ്കിൽ
നീ അരികത്തു
വന്നിരുന്നെങ്കിലെന്ന്
ഒരുവട്ടം ഞാനങ്ങോര്‍ത്തുപോയി ...
ജീ ആർ കവിയൂർ
09 05 2023
Comments