മറക്കുന്നു
മറക്കുന്നു
നിന്റെ നയന സാഗരത്തിൽ
മുങ്ങിപ്പോയല്ലോ ഞാൻ
നോക്കി നിൽക്കവേ
സഖി നോക്കി നിന്നു പോയി
നീ എന്റേതല്ലേ
നീ എന്റെ ഓമലേ
നീ എന്റെ ശ്രുതിയും
നീ എന്റെ താളവും നീയല്ലേ
നീ എന്റെ ആകാശവും
അതിൽ നിറയും നക്ഷത്രങ്ങളുടെ
തിളക്കവും നീയല്ലേ
നീയല്ലേ നീയല്ലയോ
പറയുവാൻ പാടില്ലാത്തതെങ്കിലും
പറയുന്നു ഞാൻ വീണ്ടും വീണ്ടുമായ്
നിൻ മണം വന്നു പോകുമ്പോൾ
ഞാൻ എല്ലാം മറക്കുന്നു
എന്നെ തന്നെ മറക്കുന്നു
ജീ ആർ കവിയൂർ
24 05 2023
Comments