പ്രതീക്ഷയുമായി . കവിത

പ്രതീക്ഷയുമായി . കവിത 


ഒരു പകലിന്റെ 
അന്ത്യത്തിലായ്
ആകാശ തളികയിൽ 
വിരിയും അമ്പിളി കണ്ടു 

വിശപ്പടക്കാൻ
ദോശയെന്നോണം 
കിട്ടാതെ കരഞ്ഞു ഉറങ്ങും
രാത്രി പുലരുവോളം 

വിളിച്ചുണർത്തും 
കിളി കുല ജാലങ്ങളും 
വിങ്ങും മനസ്സുമായ്
വീണ്ടും നടക്കുന്നു 

ഏറുന്നു ഇറങ്ങുന്നു  
ജീവിതമെന്ന കുന്നും 
താഴ്വാരങ്ങളും താണ്ടി 
നാളെയെന്ന പ്രതീക്ഷയുടെ 
കിരണങ്ങളുമായി 

ജീ ആർ കവിയൂർ 
02 05 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “