തേടുന്നു സ്മൃതിയിൽ

തേടുന്നു സ്മൃതിയിൽ

സ്മൃതി പദങ്ങളിൽ 
നൃത്തമാടിയൊരു 
ഗതകാലങ്ങളൊക്കെ 
തിരികെ വരാതെ 

ചിന്തതൻ യവനികയിൽ 
ചിത്രം വരച്ചു പോകുന്നു 
ചന്തമുള്ളവയുടെ പിന്നാലെ 
ചിത്രശലഭമായി മാറിയ ബാല്യമേ

നിൻ മധുരം നുണഞ്ഞു തിരുമുൻപേ 
വന്നീടും തിളക്കമാർന്ന 
യൗവനം വനം 
ചാപല്യങ്ങളുടെ കൂത്തരങ്ങു വാണിടും 

പെട്ടെന്ന് ഒരുനാൾ വെഞ്ചാമരം വീശി 
അണയുന്നുവല്ലോ വാർദ്ധക്യം കയിപ്പുമായി 
കയങ്ങൾ തേടുന്ന ദിനരാത്രങ്ങൾ 
അറിയാതെ കിതച്ചു ഓടി നിൽക്കുന്നു 

ഈ ജനിമൃതികളുടെ ഇടയിലായ്
ആത്മനൊമ്പരങ്ങളുമായി 
കവിതയായി പുനർ ജനിക്കുന്നു 
സ്മൃതി പദങ്ങളിൽ 
നിർവൃതി പകർന്നു കൊണ്ട് 

ജീ ആർ കവിയൂർ
25 05 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “