എന്നിൽ പ്രണയം നിറച്ചു അല്ലോ
പുഷൃരാഗ കൽപ്പടവിൽ
നീ വന്നു നിന്നില്ലേ
രാഗാനുരാഗത്താൽ
തുള്ളി തുളുമ്പി ചിരിച്ചില്ലേ
മഞ്ഞിൻകണം പോലെ തിളങ്ങിയില്ലേ
മഞ്ഞളാടിയ മെനിയാകെ കണ്ട്
ഉള്ളിന്റെ ഉള്ളിലാകെ നീ
മത്താപ്പ് പൂത്തിരിവിരിയിച്ചില്ലേ
മാനത്തമ്പിളി വെട്ടത്തിൽ
മനസ്സിലാകെ നിലാവ് പരത്തിയില്ലേ
മഞ്ജീര മണിപോൽ കിലുങ്ങി നിൻ
മധുരമൂറും വാക്കുകളെന്നിൽ
മുന്തിരി ചാറു പോൽ
ലഹരി ഉണർത്തിയില്ലേ
മുല്ലപ്പൂ മണത്താൽ
എന്നിൽ പ്രണയം നിറച്ചു അല്ലോ
ജീ ആർ കവിയൂർ
31 05 2023
Comments