കനവുതീർക്കുന്നിന്നും നീ
കനവുതീർക്കുന്നിന്നും നീ
തുള്ളി തുളുമ്പി ഒഴുകി
ഇറയം നിറയെ പരന്നു
പെയ്തൊഴിയുന്നില
ചാർത്തിലായ് വർഷം
നനഞ്ഞ മണ്ണിന്നു നിൻ
മണമുതിർന്നുവല്ലോ
നടന്നു നീങ്ങിയാ
ചെത്തുവഴികളിൽ
വെള്ളക്കെട്ടുകൾ
ഓർമ്മകളിൽ ഇതൾ
വിടർത്തിക്കൊഴിഞ്ഞു
കരഞ്ഞൊരയാലിലകളെ
ചവിട്ടി നടന്ന നേരം
അകലെ നിന്നും മഞ്ഞ
വെയിൽ കണ്ണിറുക്കി
ആലസ്യമാർന്ന ചിന്തകളിൽ
നീളെ നീല പൂക്കൾ വിടർന്നു
പുഞ്ചിരിച്ചു നിളയുടെ
പുളിനങ്ങളിൽ പടർന്നു
സന്ധ്യതൻ സിന്ദൂരം
പൊഴിഞ്ഞു ചുവന്ന
നിൻ കവിൾ തടങ്ങളിൽ
പ്രണയത്തിൻ ലാഞ്ചന
അറിയാതെ മനം കൈവിട്ട്
അകന്നയകന്നെയെവിടെയോ
നഷ്ട വസന്തമായ് മാറിയല്ലോ
ചാറി തീർന്നയെൻ തൂലികയിൽ
നിന്നും മഷി പടർന്ന കടലാസുതാളിൽ
അക്ഷരങ്ങൾ തീർത്തൊരു
കവിതയൊരുങ്ങി മെല്ലേ
കലർപ്പില്ലാ ദിനരാത്രങ്ങളിലിന്നും
ലഹരി ഉണർത്തുന്നു വന്യമാം
മറക്കാനാവാത്ത നിന്നോർമ്മയിൽ
ജീവിക്കുന്നു പിടിതരാതെയിന്നും
കനവു തീർക്കുന്നു പ്രഹേളികയായ്
ജീആർ കവിയൂർ
26 05 2023
കനവുതീർക്കുന്നിന്നും നീ
തുള്ളിത്തുളുമ്പിയൊഴുകി
ഇറയം നിറയെ പരന്നു
പെയ്തൊഴിയു-
ന്നിലച്ചാർത്തിലായ് വർഷം!
നനഞ്ഞ മണ്ണിനു നിൻമണമുതിർന്നുവല്ലോ!
നടന്നു നീങ്ങിയ
ചെത്തുവഴികളിൽ
വെള്ളക്കെട്ടുകൾ!
ഓർമ്മകളിൽ
ഇതൾ
വിടർത്തിക്കൊഴിഞ്ഞു
കരഞ്ഞൊരയാലിലകളെ
ചവിട്ടിനടന്ന നേരം
അകലെ നിന്നും മഞ്ഞവെയിൽ കണ്ണിറുക്കി
ആലസ്യമാർന്ന ചിന്തകളിൽ
നീല നീലപ്പൂക്കൾ വിടർന്നു!
പുഞ്ചിരിച്ചു നിളയുടെ
പുളിനങ്ങളിൽ പടർന്നു.
സന്ധ്യതൻ സിന്ദൂരം
പൊഴിഞ്ഞു,
ചുവന്ന
നിൻകവിൾത്തടങ്ങളിൽ!
പ്രണയത്തിൻ ലാഞ്ചനയറിയാതെ മനം കൈവിട്ട്
അകന്നകന്നെവിടെയോ
നഷ്ടവസന്തമായ് മാറിയല്ലോ?
ചാറി തീർന്നയെൻ തൂലികയിൽനിന്നും മഷി പടർന്ന കടലാസുതാളിൽ
അക്ഷരങ്ങൾ തീർത്തൊരു
കവിതയൊരുങ്ങി മെല്ലേ!
കലർപ്പില്ലാ ദിനരാത്രങ്ങളിലിന്നും
ലഹരിയുണർത്തുന്നു വന്യമാം
മറക്കാനാവാത്ത നിന്നോർമ്മയിൽ
ജീവിക്കുന്നു പിടിതരാതെയിന്നും,
കനവു തീർക്കുന്നു പ്രഹേളികയായ്!
ജീആർ കവിയൂർ
26 05 2023
Comments