കനവുകാണുവതാരെ

നിൻ മിഴിപ്പൂക്കളിൽ
നിദ്രയണയുമ്പോൾ
കാണുവതാരെ 
നീ കനവുകാണുവതാരെ..


മോഹങ്ങൾ നെഞ്ചിലേറ്റി
മയങ്ങുന്നുവോ മറ്റാരുമറിയാതെ
ഓർമ്മകൾതീർക്കും വലയങ്ങളിൽ ഓമനിക്കാനാരാണുനിൻ്റെ കൂടെ.

നിഴലും നിലാവും 
നനുത്തകാറ്റും 
മൂളുന്നുവല്ലോ 
മുളംതണ്ടും
മധുരനോവിൻ്റെ ഗാനം.

മണമേറെ മയക്കുന്നുവല്ലോ
മുല്ലപ്പൂവിൻ ചാരുതയാൽ 
മയങ്ങിയുണരുവോളം കാത്തിരിപ്പു
നിൻവരവും കാത്തോമലാളെ.

ജീ ആർ കവിയൂർ
14 05 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “