നിർലജ്ജം
നിർലജ്ജം
കണ്ണുകൾ തുറന്ന് സന്തോഷത്തിന്റെ സമയങ്ങളെ അറിഞ്ഞു കണ്ടുമുട്ടുക
ആഘോഷങ്ങൾ വാതിൽക്കൽ
ഒത്തുകൂടുന്ന നേരങ്ങളിൽ
പഴയ സുഹൃത്തുക്കളെ കെട്ടിപ്പിടിക്കുമ്പോഴെല്ലാം
ഇപ്പോഴും ചുവരുകളിൽ
നിൻ്റെ പേര് എഴുതുന്നു
അക്ഷരങ്ങളുടെ നിധി കണ്ടെത്താൻ
നെഞ്ചൊന്നു തുറക്കുന്ന നേരം
നീയുമായും തെരുവുമായുള്ള
എന്റെ ബന്ധം തകരാതിരിക്കട്ടെ
നേത്രബന്ധം സ്ഥാപിക്കാൻ നാം
പുതിയ ഒഴികഴിവുകൾ കണ്ടെത്തുന്നു
നഗര തെരുവുകൾ പോലും
എന്നെ പിന്തുണയ്ക്കാത്തപ്പോൾ
ആ നിമിഷം എന്റെ വിധി
പുതിയ വീടുകൾ
കണ്ടെത്തുകയായിരുന്നു
ജീ ആർ കവിയൂർ
07 05 2023
Comments