അനന്തമായ യാത്ര

അനന്തമായ യാത്ര

മൗനം പൂത്തുപൊഴിയും 
കുന്നും താഴ്വാരങ്ങളും 
പച്ചിലക്കാടും കല്ലുരുട്ടിയും 
കുളിർ കാറ്റേറ്റും 
കുലുങ്ങിക്കിലുങ്ങി 
ചിരിച്ചും കരഞ്ഞും 
പലപ്പോഴും മറന്നു 
നീലാകാശ ചുവട്ടിലൂടെ 
ഒഴുകി ഒഴുകി പുഴയങ്ങു 
തിരികെ പോവാനാവാതെ 
ലാഘവത്തോടെയെങ്കിലും 
ഒന്നു ഞെട്ടി തിരിയാനാവാതെ  
നീല സാഗരത്തിനാഴത്തിൽ
ആത്മപരമാത്മ ലയനം പോലെ  
ഒന്നായി മാറുമ്പോൾ ഒന്നോർത്ത് 
മെല്ലെ പുനർജിനിയായ്
ബാഷ്പമായ് മേഘമായി 
പെയ്തൊഴിഞ്ഞ് വീണ്ടും 
പ്രയാണം  തുടരുന്നു അനന്തമായ  
അവസാനമില്ലാത്ത സഞ്ചാരം 
ഞാനൊന്നും എന്റേതെന്നുമില്ലാതെ 
ആഹമിഹമില്ലാത്ത യാത്ര 

ജീ ആർ കവിയൂർ 
05 05 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “