വെറുതെ
വെറുതെ
എന്തിനു വെറുതെ
ഞാനോർത്തു പോകുന്നിന്നും
മാഞ്ഞു പോകല്ലേ
നീയെന്ന സുന്ദര സ്വപ്നമേ
എത്ര മറക്കുവാൻ ശ്രമിച്ചിട്ടും
എന്നാലാവുന്നില്ലല്ലോ
നിൻ മൊഴി മിഴിയഴകുകൾ
ഓർമ്മകളിൽ നിന്നും മായുന്നില്ലല്ലോ
എന്തേ ഞാൻ വാചാലനാകുന്നു
വീണ്ടും വെറുതെ വെറുതെ
വർണ്ണങ്ങളെറെ തീർക്കും
വസന്തമേ നീ മായാതെയിരിക്കുക
എന്തിനു വെറുതെ
ഞാനോർത്തു പോകുന്നിന്നും
മാഞ്ഞു പോകല്ലേ
നീയെന്ന സുന്ദര സ്വപ്നമേ ..!!
ജീ ആർ കവിയൂർ
02 05 2023
Comments