പരമ ചൈതന്യമേ പ്രണാമം

പരമ ചൈതന്യമേ പ്രണാമം

നീയെന്റെ ഉള്ളിന്റെ ഉള്ളിൽ വീളങ്ങുന്ന
നിരാമയമാം ആത്മജ്യോതിസ്സ് അല്ലോ
നിരാലംബമാം മനസ്സിൻ ആശ്വമല്ലോ
നിയമങ്ങൾ പാലിക്കാൻ അരുളിയൊരു

അവധുതനാം അവിടുത്തെ ദർശനത്തതാൽ
അറിഞ്ഞു ജന്മ ജന്മാന്തര കർമ്മ പദ്ധതികൾ
അഴലോക്കെ ആഴിപോലെ തിരയടിക്കുകിലും
അഴിയുമെല്ലാം അവിടുന്ന് കാട്ടിയ പാതയാലെ

പരംമ്പോരുളിൻ്റെ അവതാര ലക്ഷ്യം
പന്മനയിൽ അന്ത്യ വിശ്രമം കൊണ്ട
പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമി അങ്ങേക്ക്
പര സഹസ്ര കോടി പ്രണാമം
പ്രണാമം പ്രണാമം..

ജീ ആർ കവിയൂർ
30 05 2023


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “