ഈറൻ അണിഞ്ഞു (ഗാനം)

ഈറൻ അണിഞ്ഞു (ഗാനം)


നിൻ മിഴികളെ 
നോക്കിയിരിക്കുമ്പോൾ 
എല്ലാം മറക്കുന്നു 
ഞാൻ എല്ലാം മറക്കുന്നു 

കാളിന്ദി ഒഴുകുന്നതും 
യമുനാ പുളിനങ്ങളും 
കടന്ന് സാഗരസംഗമങ്ങൾ 
നടക്കുന്നു മനസ്സിൽ 

തിരിഞ്ഞൊന്നു നോക്കി 
നീ അകന്നോരു ചിത്രം 
ഇന്നും ശാകുന്തളം 
തീർക്കുന്നെൻ വരികളിൽ 

ഇനിയെന്നു കാണുമെന്ന് 
ഇടനെഞ്ചു തുടിക്കുന്നു 
ഈറൻ അണിയുന്നുവല്ലോ 
മനക്കണ്ണുകൾ പ്രിയനേ

ജീ ആർ കവിയൂർ 
10 05 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “