ഓർക്കുന്നു (ഗസൽ )
ഓർക്കുന്നു (ഗസൽ )
ഓർക്കുന്നുണ്ടോ
ഓമലേ എന്നെ
ഓർക്കാതിരിക്കാനാകുമോ നിനക്ക്
ഒരു താരകമാകാശത്ത്
വീണുടുയുമ്പോൽ
ദുഃഖങ്ങളൊക്കെ കൊഴിഞ്ഞു
വീണല്ലോ
നിന്നെക്കുറിച്ചോർക്കുമ്പോൾ ( 2)
നോവും ഹൃദയമായ്
അറിയുന്നു ഞാൻ
മാലോകരൊക്കെ എന്നെ കണ്ടു അടക്കം പറഞ്ഞു
ചിരിച്ചിടുമ്പോൾ (2)
പരവശനായി നടക്കുമെൻനേർക്കു
ഭ്രാന്തനെന്നെ ചൂണ്ടുന്നു വിരലുകൾ
ഓർക്കുന്നുണ്ടോ
ഓമലേ എന്നെ
ഓർക്കാതിരിക്കാനാകുമോ നിനക്ക്
ഹൃദയത്തിൽ വേദനകൾ
ഗസലായി മാറുമ്പോൾ
വരികളൊക്കെ തിരയുന്നു
ഇനിയില്ല വാക്കുകൾ
നിന്നേ കുറിച്ച് എഴുതിപ്പാടുവാനായി
ഓർക്കുന്നുണ്ടോ
ഓമലേ എന്നെ
ഓർക്കാതിരിക്കാനാകുമോ നിനക്ക്?
ജീ ആർ കവിയൂർ
01 05 2023
Comments