കവിതേ.... ഗാനം

ഗാനം 

ഈറൻ മിഴികളും
സന്ധ്യാംബരവും 
നിൻ കവിളിണകളും 
ചുവന്നതു നാണത്താലോ 

അനിലനാൽ 
കരിമുകിലകന്നു
മലരണിഞ്ഞുവല്ലോ 
ദൂരെയാകാശത്ത് 
അമ്പിളിപ്പൂ വിരിഞ്ഞല്ലോ 
നിൻ മുഖാംബുജത്തിലും 

മിഴിമുനയെറ്റു
മിടിച്ചൊരൻ  
ഇടനെഞ്ചിൽ
അഷ്ടപതി പാട്ടിന്റെ  
അനവദ്യ ലയ മാധുരി
 പകർന്നൊരു ലഹരി 

പ്രണയാക്ഷരങ്ങൾ
വിരുന്നുവന്നെൻ 
തൂലികതുമ്പിലെന്നും
മായാതെ മറയാതെ 
നിൽക്കുന്നുവല്ലോ
നീ കവിതേ ..

ജീ ആർ കവിയൂർ 
16 05 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “