വിസ്മൃതിയിലായി

വിസ്മൃതിയിലായി

മറവി തൻ ചാരെ വന്നണഞ്ഞു 
മാനത്തെ മേഘ ചാർത്തു പോലെ 
മഴയായ് പെയ്തകന്നുവല്ലോ 
മനസ്സങ്ങ് ശൂന്യതയിലായല്ലോ 

സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും 
ചുറ്റിത്തിരിഞ്ഞയകന്നു രാപകലുകൾ 
ജനിമൃതികളൊക്കെ സാക്ഷിയാക്കി 
ജാമേത ചിഹ്നങ്ങളൊക്കെ വരഞ്ഞ് 

ജല്പനങ്ങളുടെ ജടിലതയിൽ 
ജാരസംസർഗങ്ങളെറെയായ്
ജലാനരകൾ വന്നു കേറി 
വിസ്മൃതിയിലായി കാലമത്രയും 

ജീ ആർ കവിയൂർ 
27 05 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “