നാമൊന്ന് - (ഗസൽ )
നാമൊന്ന് - (ഗസൽ )
ഇനി നാം തമ്മിൽ വേർപെട്ടുപോകിൽ
കനവിന്റെ നിറവിൽ കണ്ടുമുട്ടുമല്ലോ
പുസ്തകത്തിലെ ഉണങ്ങിയ പൂവ് പോൽ
അക്ഷരപ്പൂവ് വിരിയും ഗസലുകളാൽ
മനസ്സുകൾ തമ്മിൽ അടുക്കും മെല്ലെ
മുത്തുകൾ കോർക്കും മാലയിലെ
നൂലു പോലെ ഒന്നാക്കുന്നു നമ്മുടെ
ജീവിതം നീളുന്നു പ്രണയാതുരമായ്
സ്നേഹം നിത്യം വളരുമല്ലോ ലത പോൽ
പരസ്പര വിശ്വാസത്തിൻ ശ്വാസത്താൽ
മാനുഷിക മൂല്യങ്ങൾക്ക് അറുതിവരാ
ഉള്ളിൽ നിറയട്ടെ കാരുണ്യം നിത്യം
ഞാനെന്നും നീയെന്നും രണ്ടല്ല
ഒന്നാണെന്ന സത്യം തിരിച്ചറിയുക
ആനന്ദ പൂരിതമാം അനുഭൂതിയിൽ
ലയിക്കട്ടെ ജന്മ ജന്മാന്തരങ്ങളായി
ഇനി നാം തമ്മിൽ വേർപെട്ടുപോകിൽ
കനവിന്റെ നിറവിൽ കണ്ടുമുട്ടുമല്ലോ
പുസ്തകത്തിലെ ഉണങ്ങിയ പൂവ് പോൽ
അക്ഷരപൂവ് വിരിയും ഗസലുകളാൽ
ജീ ആർ കവിയൂർ
05 .01 .2021
ഫോട്ടോ കടപ്പാട് Sreejith Neelayi
Comments