പറയുവാനുണ്ട് .. (ഗസൽ )
പറയുവാനുണ്ട് .. (ഗസൽ )
ഇല്ല ഒട്ടുമേയില്ല സങ്കോചം
നിന്നോടീ വേദിയിൽ വെച്ചു
തീരാത്ത വാക്കുകളുടെ നോവ്
പറയുവാനുണ്ടെന്നറിക ..
വെളുക്കുവോളമീ രാവിൽ
നിൻ കണ്ണിൽ കത്തിയെരിയുമാ
പ്രണയത്തിൻ ചിരാതിൻ
വെളിച്ചമണയാതെയരിക്കട്ടെ
ചുണ്ടുകളിൽ പടരുമാ ലഹരിയും
മുല്ലപ്പൂ വിടരും പുഞ്ചിരിയും
മായാതെയിരിക്കട്ടെ ഇന്നുയീ
ഗസൽ രാവ് നിനക്കായി ...
ഇല്ല ഒട്ടുമേയില്ല സങ്കോചം
നിന്നോടീ വേദിയിൽ വെച്ചു
തീരാത്ത വാക്കുകളുടെ നോവ്
പറയുവാനുണ്ടെന്നറിക ..
ജീ ആർ കവിയൂർ
05 .01 .2021
Comments