നിനക്ക് സ്വസ്തി

  നിനക്ക് സ്വസ്തി 


ചാന്ദ്രകിരണങ്ങളുടെ ശീതളതയിൽ 

ചക്രവാള സീമകൾക്കപ്പുറം 

മോഹങ്ങൾ ചിറകിലേറ്റി 

പറന്നുയരാമൊരു ശലഭമായി  

ലാഘവ മാനസാനായ് 


ഇല്ലനിന്നോടോട്ടുമേ 

ദേഷ്യമില്ല ജീവിതമേ 

അത്ഭുതങ്ങൾ കാട്ടുന്നു നീ 

അറിയില്ല നീ ചോദിക്കുന്ന  

ചോദ്യങ്ങൾക്കുത്തരം നൽകുവാൻ 

 

ചിരിക്കുവാൻ കഴിയുമാറ് 

വേദനകളെ ഒതുക്കുവാൻ 

കരുത്തു നൽകി നീ 

കടമായെങ്കിലും ചുണ്ടിലിത്തിരി 

ചിരി പൂവു വിതറിതരുമല്ലോ 


നീ തരും  സൂര്യാംശുവും 

നിലാവിൻ കുളിരിനും 

മരങ്ങളുടെ തണലും 

അവനൽകും പൂവും 

കായ് ഫലങ്ങളും 

നീ പൊഴിക്കും 

കണ്ണീർ മഴകളും 

കടപ്പെട്ടിരിക്കുന്നു നിത്യം 

 

ഇല്ല വേണ്ട എന്നോട് പരിഭവം 

ജീവിതമേ നിനക്കെന്റെ 

സ്വസ്തി സ്വസ്തി സ്വസ്തി 


ജീ ആർ കവിയൂർ 

21 .01 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “