01 .01 . 21 ആശംസകൾ
01 .01 .21 ആശംസകൾ
ഡിസംബത്തിന്റെ അംബര
ചക്രവാളത്തിലായ് അതാ
പകലോൻ ക്ഷീണിതനായി
പുതുവത്സത്തിൻ വരവിനായി
കുളിച്ചോരുങ്ങാനൊരുങ്ങുന്നു
ദിഗ് വിജയ ശ്രീലാളിതനായി
നിൽപ്പു അദൃശനായ് മരണ
ദേവനൊപ്പം അണുയാവൻ
വരവറിഞ്ഞു ഏവരും
ഭയക്കുന്നവർ മുക്കും മുഖവും
പൊത്തികൊണ്ടു പോയ് മുഖം
കാട്ടുന്നു അയ്യോ കഷ്ടം
ഇതയൊക്കെയായിട്ടും
മാറുവാൻ ഒരുക്കമല്ലാരും
ആർഭാടത്തിനില്ല കുറവൊന്നും
ആർത്തിയൊടുങ്ങുന്നില്ല
അർത്ഥത്തിനായി ഏതു
അനർത്ഥവും കാട്ടുന്നു
പുതുവത്സത്തിൽ മാറ്റാം
പലതുമെന്നു മനപ്പായസം
പലരുമൊരുക്കുന്നു..
മാറണം മാറ്റണം മാറ്റുരക്കണം
മറക്കുക പൊറുക്കുക പൊരുമയോടെ
ഏത്തമിടുക എല്ലാം ശരിയാകും
എളിമയോടെ പ്രകൃതിയേയും കാക്കുക
പുതുവത്സരം പുതു ചിന്തയുണർത്താം
ജീ ആർ കവിയൂർ
01 01 2021 (01 .01 .01 )
Comments