സ്വപ്നങ്ങളുടെ വാലുമുറിഞ്ഞു
സ്വപ്നങ്ങളുടെ വാലുമുറിഞ്ഞു
കുളിർ തെന്നൽ തലോടിയുറക്കാൻ
ശ്രമിച്ചിട്ടുമുറങ്ങാതെ ജാലക വാതിലിൽ
കണ്ണും നട്ട് നിലാവിന്റെ പുഞ്ചിരികണ്ട്
നിന്റെ പദ ചലനങ്ങൾക്കു കാതോർത്തു കിടന്നു
പങ്കിട്ട നാളുകളുടെ ഓർമ്മകൾ മെല്ലെ
നഷ്ട ദിനങ്ങളുടെ താളുകൾ മറിച്ചു
മിഴികളിൽ വിറ്റെന്ന അക്ഷര പൂക്കൾ
മൊഴികളാക്കി കോർത്തു കാലങ്ങൾ
ഇനിയൊരിക്കലും തിരികെ വരാത്ത
ആ നാളുകളുടെ സ്‌മൃതികളിലറിയാതെ
കണ്ണ് ചിമ്മിയതും പെട്ടന്ന് മുകളിൽ നിന്നും
വീണ പല്ലി സ്വപ്നങ്ങളുടെ വാലുമുറിച്ചു ..
ജീ ആർ കവിയൂർ
26 01 .2021
Comments