ശനിദേവാ ശരണം
ശനിദേവാ ശരണം
രചന ജീ ആർ കവിയൂർ
അശരണരാം നിന്നെ ഭജിപ്പവർക്കു
ആശാപാശം നീയേ തുണ ദേവാ
ആദിത്യഛായാപുത്രനെ നമിക്കുന്നേൻ
ശനിദേവാ ശനിദേവാ ശരണം ശരണം
ശംഖുപുഷ്പവും നീരാഞ്ജനവും നിനക്ക് പ്രിയം
ശങ്കിക്കാതെ നിന്നെ ഭജിപ്പവർക്കു ,
ശരണാഗതനല്ലോ നീ നിത്യം ദേവാ
ശനീശ്വരനേ ! നീ നന്മ ചെയ്യുവോർക്കു രക്ഷകനും
ശിക്ഷകനായി മാറുന്നു നീ ദുഷ്ടർക്കെന്നും ദേവാ
ശമനം വരും നിൻ ദോഷങ്ങളിൽ നിന്നു
ശനിയാഴ്ചകളിൽ ഭജിക്കുന്നു ഹനുമാനേയും
ശാസ്താവിനേയും ശ്രീ ഭദ്രകാളിയേയും ഭൈരവനേയും
ആയുസ്സുമാധിപത്യവും നീ നൽകുമ്പോൾ
അപമാനവും രോഗവും കടങ്ങളും പിന്നെ
അപകടവും മരണവും നിൻ ദോഷകാലത്തല്ലോ
അകമഴിഞ്ഞ് പ്രാത്ഥിക്കുകിൽ ശമനം വരുമല്ലോ
അശരണരാം നിന്നെ ഭജിപ്പവർക്കു
ആശാപാശം നീയേ തുണ ദേവാ
ആദിത്യഛായാപുത്രനെ നമിക്കുന്നേൻ
ചിത്രം കടപ്പാട് പിൻറസ്റ്റ് .കോം
Comments