എന്റെ പുലമ്പലുകൾ - 88

 എന്റെ പുലമ്പലുകൾ - 88 


മൈനയും ചെമ്പോത്തും 

ഒലാഞ്ഞാലിയും കരീലക്കുരുവിയും 

കാക്കത്തമ്പുരാട്ടിയും  കുയിലും 

കൊക്കുരുമ്മി വന്നു നിൽക്കുന്നു 


ജാലകവാതിലിനരികിലായ് 

മതിലുകൾക്കപ്പുറമകലെ 

കണ്ണെത്താദൂരത്തോളം 

പച്ചനെൽപ്പാട നടുവിലൂടെ


ഒഴുകുന്ന ചാലിലായ് 

വിശപ്പിന്റെ കൈകളുമായി 

ചെറു വള്ളത്തിൽ മീൻപിടുത്ത 

വലയുമായി നീങ്ങുന്ന മദ്ധ്യാഹ്നം


ചാലും കടന്നു വരുന്ന പാലവും 

നടന്നടക്കുന്നവരുടെ കാഴ്ചയും 

കണ്ണുകളിൽ നിന്നും ഉറക്കം 

കവിതയോട് മല്ലിട്ടു നിന്നപ്പോൾ 


പുസ്തകവും പേനയും മടക്കിവച്ചു 

നീണ്ടു നിവർന്നു കിടന്നു മയക്കത്തിൽ 

പെട്ടന്ന് ചായയുമായി വിളിവന്നു 

വളയിട്ട കൈകളുടെ ശകാരം 


ഉണർന്നു നോക്കുംനേരമതാ 

ജാലകത്തിലൂടെ മഴ ഒരുക്കം 

കവിതയവൾ വീണ്ടും ഇണക്കം 

നടിച്ചു വന്നപ്പോഴേക്കും 


കടയിൽ പോകുവാൻ നീട്ടി വിളി 

ഏരിയും ചിന്തകളെ ഊതികെടുത്തി 

മനസ്സില്ലാ മനസ്സുമായ് നടന്നു 

സഞ്ചിയും കാലൻ കുടയുമായി 


നാളെ നാളെയെന്നു ഇനിയെന്ന് 

ഓർത്ത് ഓർത്തുമെല്ലെ നടന്നു 

സന്ധ്യയുടെ വെളിച്ചം മങ്ങിതുടങ്ങി 

വഴികൾക്കു ഒരു മുടിവുണ്ടോ അറിയില്ല...!! 


ജീ ആർ കവിയൂർ 

16 .01 .2021 


  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “