ഓം നമഃശിവായ
ഓം നമഃശിവായ
ജപിക്കമനമേ ശിവപഞ്ചാക്ഷരി മന്ത്രം
ജന്മ പാപമുക്തി നേടാൻ വീണ്ടും
ജപിക്കമനമേ ശിവപഞ്ചാക്ഷരി മന്ത്രം
ഓം നമഃശിവായ ഓം നമഃശിവായ
ഓം നമഃശിവായ ഓം നമഃശിവായ
'അ' കാര 'മ' കാര 'ഉ'കാരം ജപിക്കുമ്പോൾ
അകലുമുള്ളിന്റെ ഉള്ളിലെ അഹന്തയെല്ലാം
അറിയുക ശിവമലുകിൽ ശവമാകുമെന്ന്
അറിഞ്ഞു ജപിക്കുക വീണ്ടും വീണ്ടും
ഓം നമഃശിവായ ഓം നമഃശിവായ
ഓം നമഃശിവായ ഓം നമഃശിവായ
ഓം എന്നാൽ നശിക്കാത്തതെന്നും
‘ന’ ഭൂമിയെയും ‘മ’ ജലത്തെയും
‘ശി’ അഗ്നിയെയും ‘വാ’ വായുവിനെയും
‘യ’ ആകാശത്തേയും സൂചനനൽകുമ്പോൾ
പഞ്ചഭൂതങ്ങളെ ഉപാസിക്കുന്നു നാം .
ഓം നമഃശിവായ ഓം നമഃശിവായ
ഓം നമഃശിവായ ഓം നമഃശിവായ
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗപ്രണേതാരം
പ്രണതോസ്മി സദാശിവം
ഓം നമഃശിവായ ഓം നമഃശിവായ
ഓം നമഃശിവായ ഓം നമഃശിവായ
ജീ ആർ കവിയൂർ
10 .01 .2021
Comments