അയ്യൻ അയ്യപ്പൻ

 അയ്യൻ അയ്യപ്പൻ 


ഓംങ്കാര പരംപൊരുളാണെൻ 

അയ്യൻ അയ്യപ്പൻ 

സ്വാമി ശബരിമലവാസൻ 


പമ്പയും താണ്ടിയങ്ങ് 

കരിമലമുകളിലേറി

മഹിഷി മർദ്ദനം നടത്തി 

അയ്യൻ അയ്യപ്പ സ്വാമി 

ഓംങ്കാര പൊരുളാണേൻ 

അയ്യൻ അയ്യപ്പൻ 

സ്വാമി ശബരിമലവാസൻ 


കൺ കണ്ട ദൈവമെൻ 

ശബരിമലയിൽ തപം ചെയ്യും 

കലി കാല ദോഷമകറ്റുമെൻ 

മണികണ്ഠ സ്വാമി 


ഓംങ്കാര പരംപൊരുളാണെൻ

അയ്യൻ അയ്യപ്പൻ 

സ്വാമി ശബരിമലവാസൻ 


തത്ത്വമസി തത്ത്വമറിഞ്ഞു 

മലയിറങ്ങും ഭക്ത മനസ്സുകളിൽ 

ശാന്തിയും സമാധാനവും നൽകുമെൻ 

അയ്യൻ അയ്യപ്പ സ്വാമി  


ഓംങ്കാര പരംപൊരുളാണെൻ

അയ്യൻ അയ്യപ്പൻ 

സ്വാമി ശബരിമലവാസൻ ..



ജീ ആർ കവിയൂർ 

09 .01 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “