ഋതുക്കൾ തോറും .. ഗസൽ

 ഋതുക്കൾ തോറും .. ഗസൽ 


വാസന്തപഞ്ചമിയായ്‌ 

നീയെന്നിൽ വിരുന്നുവന്നു 

ഒരു സുഗന്ധമായ് 

വിസ്‌മതിയിലാണ്ടു മനം 


വീണ്ടുമുണർത്തി ഗ്രീഷ്മമായ്‌ 

വിഷു കണിയൊരുക്കി 

കർണ്ണികാര വർണ്ണങ്ങളാൽ 

കനവിലാഴ്ത്തി നീ എന്നെ 


വർഷോത്സവമായ് 

ഓണനിലാവായി പടർന്നു 

എന്നിലാകെ മധുരം നിറച്ചു 

ഊയലാടിയുറക്കി നീ 


ഹേമന്തമായ് വന്നു 

തിരുവാതിരയാടി  നീ 

എന്നിൽ മോഹമുണത്തി 

ഋതുക്കൾ തോറും സഖിയേ ..!!


ജീ ആർ കവിയൂർ 

31 .01 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “