മനമൊഴികളിൽ .. (ഗസൽ )
മനമൊഴികളിൽ .. (ഗസൽ )
രചന ജീ ആർ കവിയൂർ
നിറങ്ങളാൽ വിരിയട്ടെ
വാടികയിലെ പൂക്കൾ
തെന്നൽ കൊണ്ടുവരട്ടെ
വസന്തത്തിൻ അലകൾ
വിഷാദമൊഴിയട്ടെ
മനമിഴികളിൽ നിന്നും
ഒരുവരിയാരെയെങ്കിലും
പാടി കേൾക്കുമെന്നാശിച്ചു
നോവിന്റെ ഇടനാഴികളിൽ
നനവാർന്ന തലോടലുകളാണ്
മൊഴികളിൽ നിന്നുമുതിരുമീ
ഗസൽ വഴികളിലൂടെ നടക്കുമ്പോൾ
താളലയമാർന്ന ഗാന വീചികൾ
മരുന്നുപോൽ വന്നുനിറയട്ടെ
പ്രാണനിൽ പ്രാണനായി മാറട്ടെ
പ്രിയേ നിൻ സ്വപ്ന സാമീപ്യം
നിറങ്ങളാൽ വിരിയട്ടെ
വാടികയിലെ പൂക്കൾ
തെന്നൽ കൊണ്ടുവരട്ടെ
വസന്തത്തിൻ അലകൾ
15 .01 .2021
Comments