പാടുക നാം . (ഗസൽ )
പാടുക നാം . (ഗസൽ )
നിന്നെ കണ്ടപ്പോളോർമ്മ വന്നു
ജീവിതമെന്നത് പൊള്ളും വെയിലും
നീയെന്നത് തണൽവിരിക്കും മരവും
ഇന്നു വീണ്ടും ഞാൻ
പറയ്യാനാഗ്രഹിക്കുന്നതു
ഹൃദയങ്ങൾ തമ്മിലടുക്കുമ്പോൾ
ജീവിതമെന്നത് തിളങ്ങും ഗ്രീഷ്മവും
ശിശിരം പിന്നിട്ടു വരും സുമങ്ങൾ
വിരിയും സുഗന്ധം പകരും വസന്തം
നാമറിയാതെ പോയൊരു ദിനങ്ങൾ
ഇനി തിരികെ കൊണ്ടുവരാൻ
നമ്മൾക്കാവുമല്ലോ പ്രിയതേ
മധുരം നുകരും വണ്ടുകൾ മൂളും
വരികളേറ്റു പാടാമിനിയുമേറെ
ഗസലുകളുണരും നല്ല നാളുകൾ
നിന്നെ കണ്ടപ്പോളോർമ്മ വന്നു
ജീവിതമെന്നത് പൊള്ളും വെയിലും
നീയെന്നത് തണൽവിരിക്കും മരവും
ജീ ആർ കവിയൂർ
29 .01 .2021
Comments