പുതുവർഷം
പുതുവർഷം
ഹർഷാരവമുണത്തി നവവത്സാരാഘോഷം
ഹൃത്ത് തടങ്ങളിൽ നൃത്തമാടി ആലോലം
വർഷമകന്ന മേഘകമ്പിളിയില്ലാ മാനത്തു
അമ്പിളിചിരിയാൽ തമ്പുരു മീട്ടി മനം
മുഖവും വായും പൊത്തി ദിനാന്ത്യം
രാവുണർന്നു അകലെ മുഴങ്ങിയൊരു
പ്രണയ മുരളിയിൽ വിരഹനൊവിൻ രാഗം
ഗസലിൻ തിരയിളക്കം മനോമോഹനം
പാടി തളർന്ന പാതിരാ പുള്ളുകളുടെ
കണ്ണിൽ മെല്ലെ മെല്ലെ നിദ്രയണഞ്ഞു
പൊയ്മുഖമാർന്ന ലോകത്തിൻ മുഖത്തു
ഉരുണ്ടു കൂടി കപടതയുടെ കാർവർണ്ണം
ജീ ആർ കവിയൂർ
02 .01.2021
Comments