ശരവണനേ ശരണം ശരണം

 ശരവണനേ   ശരണം ശരണം 





രചന ജീ ആർ കവിയൂർ 


മനസാം കോവിലിലായ് കണ്ടേൻ  

തങ്ക ഭസ്മമണിഞ്ഞ നിൻ രൂപം 

തൈപ്പൂയക്കാവടിയാടി ഞാൻ 

ശരവണനേ   ശരണം ശരണം 


ആയിരത്തിയെട്ടു പടിയേറി 

അകമഴിഞ്ഞു തൊഴുതു 

പാലും പഴവും പഞ്ചാമൃതവും

പഴനി മുരുകന് നൽകി വഴിപാട്  


മനസാം കോവിലിലായ് കണ്ടേൻ  

തങ്ക ഭസ്മമണിഞ്ഞ നിൻ രൂപം 

തൈപ്പൂയക്കാവടിയാടി ഞാൻ 

ശരവണനേ   ശരണം ശരണം 


അടിയങ്ങളക്കു ശാന്തി തരുവോനേ

പടിയാറു കടന്നവനെ ആറുമുഖനേ ഗുഹനേ

മയിലേറി മലയിൽ വന്ന ബാലകനേ 

മനസുഖം നൽകുവോനേ ശിവബാലാ 


മനസാം കോവിലിലായ് കണ്ടേൻ  

തങ്ക ഭസ്മമണിഞ്ഞ നിൻ രൂപം 

തൈപ്പൂയക്കാവടിയാടി ഞാൻ 

ശരവണനേ   ശരണം ശരണം ..


28 .01 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “