അവളെൻ കൂട്ടുകാരി .

 അവളെൻ കൂട്ടുകാരി .


താരഹാരമണിഞ്ഞാകാശ കീഴിൽ 

തരിശായ മനസ്സുമായ് നിന്നു 

തിരിഞ്ഞു നോക്കിയാൽ തരിമ്പും 

തിരിച്ചെത്താനാവാത്ത ദൂരം പിന്നിട്ട് 


വീശിയകന്ന കാറ്റിനു എന്തോ 

വന്യമാർന്ന ഗന്ധമറിഞ്ഞു 

വാച്യമാല്ലാത്ത ഓർമ്മകൾ പകരും 

വിസ് മൃതിയിലാകാത്ത അനുഭവങ്ങൾ 


മൗനമാർന്ന ഏകാന്തതയുടെ 

മിത്രമായി കരുതി പോന്ന 

മിടിക്കുന്ന നെഞ്ചകത്തിലെവിടേയോ 

മധുരവും ചവർപ്പും പകർന്ന 


പ്രണയാക്ഷര നോവുകൾ  

പ്രത്യാശയുടെ പടവുകളിൽ

പ്രകാശ പൂരിതമാർന്ന മിടിപ്പുകൾ 

പ്രാപ്യമാകുന്ന ഉള്ളകത്തിന്റെ താളം 


അതേ ..!! അവളാണെന്റെ 

ആശ്വാസ വിശ്വാസത്തിൻ 

അച്ചുതണ്ട് ഒപ്പം ചുറ്റുന്നു നിഴലായ് 

അണയുന്നവളാണ് എൻ കവിത ..!!


ജീ ആർ കവിയൂർ 

04 .01 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “