തൃക്കവിയൂരിൽ വാഴും

 തൃക്കവിയൂരിൽ വാഴും 

രചന ജീ ആർ കവിയൂർ

ആലാപനം ഗിരിജ ദിവാകരൻ അങ്ങാടിപ്പുറം  

ചിത്രീകരണം കടപ്പാട് അശോകൻ ,അജയ് കുമാർ 


തൃക്കവിയൂരിൽ വാഴും 

ശ്രീ പരമേശ്വരനും 

ശ്രീമൂലരാജേശ്വരിയും 

തൃക്കൺ പാർത്തനുഗ്രഹിക്കേണമേ 


പണ്ട് ത്രേതായുഗ കാലേ 

ശ്രീ രാമസ്വാമിയാൽ 

പ്രതിഷ്ഠയും നടത്തിയങ്ങു 

ആരാധിച്ചു പോരും പരംപൊരുളേ 

ത്രിദോഷങ്ങളെയകറ്റി നീ 

ഭക്തരേ അനുദിനം കാക്കും 

തൃക്കവിയൂരപ്പാ ശരണം ശരണം 


തൃക്കവിയൂരിൽ വാഴും 

ശ്രീ പരമേശ്വരനും 

ശ്രീമൂലരാജേശ്വരിയും 

തൃക്കൺ പാർത്തനുഗ്രഹിക്കേണമേ 



ധനുമാസതിരുവാതിര നാളിൽ 

കൊടിയേറ്റുത്സവും തുടർന്നു 

ദേശഗമനം നടത്തി ദേവൻ 

അനുഗ്രഹം നൽകിതിരികെവന്നു 


 

കൊട്ടും മേളത്തോടെ 

വേലകളിയുടെ സാന്നിധ്യത്താൽ

പള്ളിവേട്ടയും തിരുവാറാട്ടുത്സവം കഴിഞ്ഞു 

കൊടിയിറങ്ങുമ്പോഴേക്കും  

ദേവനും ഭക്തമനസ്സുകൾക്കും

ദിവ്യ ചൈതന്യമേറുന്നുവല്ലോ 


തൃക്കവിയൂരിൽ വാഴും 

ശ്രീ പരമേശ്വരനും 

ശ്രീമൂലരാജേശ്വരിയും 

തൃക്കൺ പാർത്തനുനിത്യം 

അനുഗ്രഹിക്കേണമേ


ജീ ആർ കവിയൂർ 

09 .01 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “