നിൻ ഗന്ധം .. (ഗസൽ )
നിൻ ഗന്ധം .. (ഗസൽ )
നിൻ സുഗന്ധത്താൽ നിറഞ്ഞ
കത്തുകൾ ഞാനെങ്ങനെ
കത്തിച്ചു കളയുവതെങ്ങിനെ
ആർദ്രമാം പ്രണയത്തിൻ
വർണ്ണങ്ങൾ നിറഞ്ഞതും
നിൻ കൈകളാൽ എഴുതിയ കത്ത്
കത്തിച്ചു കളയുവതെങ്ങിനെ പ്രിയതേ
കൊഴിഞ്ഞിതു ബാല്യകൗമാരങ്ങൾ
ഇത്ര നാളെങ്ങിനെ ലോകമറിയാതെ
പറയാതെ നിൻ ഹൃദയത്തിൽ
ഒളിപ്പിച്ചതെന്തിനു നീ പ്രിയതേ
നിൻ സുഗന്ധത്താൽ നിറഞ്ഞ
വരികളൊക്കെയിന്നുമെനിക്ക്
നാവിൽ ഒഴുകുന്നുവറ്റാത്ത
അരുവിയിലെ പ്രവാഹം കണക്കെ
രാവെന്നോ പകലെന്നോ
ഓർക്കാതെ ഊണുമുറക്കവും
ഉപേക്ഷിച്ചു പലപ്പോഴായി
ഞാനുമെഴുതിയൊരായിരം
കാവ്യങ്ങൾ മറുപടിയായ്
നിന്നെ കുറിച്ചു മാത്രമായ്
എഴുതി സൂക്ഷിക്കുന്നു പ്രിയതേ
നിൻ സുഗന്ധത്താൽ നിറഞ്ഞ
കത്തുകൾ ഞാനെങ്ങനെ
കത്തിച്ചു കളയുവതെങ്ങിനെ
ആർദ്രമാം പ്രണയത്തിൻ
വർണ്ണങ്ങൾ നിറഞ്ഞതും
നിൻ കൈകളാൽ എഴുതിയ കത്ത്
കത്തിച്ചു കളയുവതെങ്ങിനെ പ്രിയതേ
ഇത്ര നാളെങ്ങിനെ ലോകമറിയാതെ
പറയാതെ നിൻ ഹൃദയത്തിൽ
ഒളിപ്പിച്ചതെന്തിനു നീ പ്രിയതേ
നിൻ സുഗന്ധത്താൽ നിറഞ്ഞ
വരികളൊക്കെയിന്നുമെനിക്ക്
നാവിൽ ഒഴുകുന്നുവറ്റാത്ത
അരുവിയിലെ പ്രവാഹം കണക്കെ
നിൻ സുഗന്ധത്താൽ നിറഞ്ഞ
കത്തുകൾ ഞാനെങ്ങനെ
കത്തിച്ചു കളയുവതെങ്ങിനെ
ആർദ്രമാം പ്രണയത്തിൻ
വർണ്ണങ്ങൾ നിറഞ്ഞതും
നിൻ കൈകളാൽ എഴുതിയ കത്ത്
കത്തിച്ചു കളയുവതെങ്ങിനെ പ്രിയതേ
ജീ ആർ കവിയൂർ
25 .01 .2021
Comments