ഓർമ്മ സുമം (ഗസൽ )
ഓർമ്മ സുമം (ഗസൽ )
നീ നൽകിയകന്ന വാക്കിന് സുഗന്ധം
എന്നിൽ തണലേകുമൊരു ലതാനികുഞ്ചം
അനുഭൂതി പൂത്തുലഞ്ഞു തനവും മനവും
ആനന്ദത്തിൻ ലഹരിയാൽ തന്തുലം
പറയാനിനി വാക്കുകളായെന്നാലാവതില്ലല്ലോ
പോയിവരികയിനിയും വല്ലപ്പോഴും ഇതു പോൽ
മറവികൾ കൂടൊരുക്കുകിലും രാഗമായി
അനുരാഗമായ് പറന്നൊന്നു ചേക്കേറുക
എത്ര കൽപ്പങ്ങൾ വന്നുപോകിലും
എത്ര പ്രളയപയോധിയിൽ മുങ്ങി
എത്ര വട്ടം വിരിഞ്ചൻ നിൻ സൃഷ്ടി
നടത്തിയാലും മലരമ്പൻ ശരമെയ്യുകിലും
ഓർമ്മകൾ മുത്തമിട്ടു ഉണർത്തുമല്ലോ
നീ നൽകിയകന്ന വാക്കിന് സുഗന്ധം
അനുഭൂതി പൂത്തുലയിക്കും സുമ മഴയായ്
തണലേകുമൊരു ലതാനികുഞ്ചം പ്രിയതേ ..!!
ജീ ആർ കവിയൂർ
27 .01 .2021
Comments