ലളിതാംബികേ ശരണം ...

ലളിതാ  സഹസ്ര നാമ ജപ വേളകളിൽ 

ലയിച്ചു ഞാനയെൻ  ബോധമണ്ഡലങ്ങൾ കടന്നു 

ലഭ്യമായ അനുഭൂതി പകർന്ന നിമിഷങ്ങൾ 

ലാഭയിച്ഛയില്ലാതെ വീണ്ടും വീണ്ടും 


മുഴങ്ങട്ടെയാ മന്ത്ര ധ്വനികൾ 

മജ്ജയും മാംസവും അതിനുമപ്പുറം 

മേദിനിയും കടന്നുയെങ്ങോ 

മണിപൂരകം  കടന്നങ്ങു 


അനർവചനീയമാമനുഭൂതിയിലലിഞ്ഞു

ആത്മപരമാത്മ ലനയങ്ങളാലറിയുന്നു

അവിടുന്നു തന്നെയല്ലോ പ്രകൃതിയും 

ആനന്ദ ദായിനിയും  ആത്മസ്വാരൂപിണിയും 

ആശ്രയമെൻമ്മയല്ലോ  വെണ്മയാർന്ന ഉണ്മ 

ആ  പാദ പത്മങ്ങളിൽ അഭയം പ്രാപിക്കുന്നേൻ ..


ജീ ആർ കവിയൂർ 

24 .01 . 2021 




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “