വരിക വരിക ..
വരിക വരിക ..
വരിക ഇരു മിഴിയാഴങ്ങളിൽ
മെല്ലെ മെല്ലെ ഇറങ്ങി നോക്കാം
രാവിൻ ആകാശത്തു നിന്നും
നിലാവൊളിയാൽ ചുണ്ടുകളിൽ
ആനന്ദത്തിൻ വെള്ളിപൂശാം
മുളംകാടിന്റെ മൂളലുകൾക്കു
കാതോർത്ത് പ്രണയം
മാറ്റൊലികൊണ്ടു കുന്നും
കുഴികളിലും മൗനമകന്ന്
അടുപ്പങ്ങൾ ശ്രുതിമീട്ടി
നോവുകൾ അലിഞ്ഞു
അവാച്യമായ ലാഘവമാർന്ന
അവസാന്തരങ്ങൾക്കു
വഴിയൊരുക്കുന്നു ..
വരിക ഇരു മിഴിയാഴങ്ങളിൽ
മെല്ലെ മെല്ലെ ഇറങ്ങി നോക്കാം..!!
ജീ ആർ കവിയൂർ
04 .01.2021
Comments
ആശംസകൾ സാർ