ഓർമ്മകളിലെവിടേയോ
ഓർമ്മകളിലെവിടേയോ
അമ്പിളിചേലുള്ള
നിന്മുഖം കാണുമ്പോൾ
എൻ മനംഅറിയാതെ
തുള്ളി തുളുമ്പി പോകുന്നല്ലോ
അറിയാതെ പാട്ടൊന്നു
മൂളിപ്പോകുന്നല്ലോ കണ്ണേ
അല്ലിയാമ്പൽ നിലാവത്ത്
വിരിയുമ്പോലേ പൂത്തിരി
മിന്നിത്തിളങ്ങിയല്ലോ
ചുണ്ടുൽ
ഉള്ളിന്റെ ഉള്ളിൽ
മിടിക്കുന്ന നെഞ്ചിലെ
കൽക്കണ്ട മധുരമാർക്കുവേണ്ടി
ഞാൻ വാങ്ങിത്തന്ന
കണ്മഷി ചാന്തും
നാരങ്ങാ മിഠായിയും
നെഞ്ചത്തു ചേർത്തു പിടിച്ച
പുസ്തകത്തിലെ മയിൽ പീലിതുണ്ടും
കാക്കോത്തി കാവിൽ നിന്നും
ആരും കാണാതെയിറുത്ത
വട്ടയിലയിൽ പൊതിഞ്ഞ
ഞാവൽ പഴവും
ഇന്നും നിനക്കോർമ്മയുണ്ടോ
ഇന്നും ഞാൻ സ്വപ്നം കാണുന്നു
കഴിഞ്ഞ കാലത്തെ ചുളിവു
വരാത്ത അക്ഷരങ്ങളാൽ
എഴുതിയ വരികൾ
കണ്ണപ്പൻ മാഷിന്റെ
കണ്ണടക്കു കീഴിൽ ചൂരൽ പഴം
പഴുത്ത എന്റെ തുടകളിൽ
മധുരനോവ് മറക്കാനാവില്ല പൊന്നേ
ഇന്ന് നീ അതോർത്തു
അങ്ങ് അകലെയെവിടേയോ
പല്ലില്ലാ മോണകാട്ടി ചിരിക്കും
പേരകുട്ടിയോടോപ്പം നിൻ
മുഖം എൻ മനസ്സിൽ വടികുത്താതെ
കാഴ്ചകളായി നടന്നകലുന്നല്ലോ
ജീ ആർ കവിയൂർ
11 .01 .2021
Comments
ആശംസകൾ സാർ