ആനന്ദം തന്നേൻ ..!!
അമ്പാടിയിലാകെ പുഞ്ചിരിതൂകും
അരുമയാം ബാലകാ നിൻ അപതാനങ്ങൾ
പാടുവാനെനിക്ക് ത്രാണിയുണ്ടാക്കണേ .....
കണ്ണാ കണ്ണാ കണ്ണാ നീ മണ്ണുതിന്നിട്ടു
അമ്മക്ക് പണ്ട് അറിവിന്റെ ലോകത്തെ ..
അംമുണ്ട വായിൽ കാട്ടി കൊടുത്തില്ലേ
അതുപോലെ യെൻ അകകണ്ണുതുറന്നു
അജ്ഞതയകറ്റാൻ കൃപ ചൊരിയെണേ ..!!
അക്ഷൗണിപ്പടകൾക്ക് മുന്നിൽ നിന്ന്
അർജ്ജുനന് സാരഥിയായി അവിടുന്നു
അനവദ്യാനന്ദമാകും ഗീതോപദേശങ്ങൾ
ആവോളം പകർന്നു തന്നില്ലേ ..!!
പാൽവെണ്ണ കട്ടുണ്ട് പാഴ്മുളം തണ്ടിൽ
സ്നേഹാമൃതം ചുരത്തി തന്നേൻ എൻ
സന്താപമെല്ലാമകറ്റി ആനന്ദം തന്നേൻ ..!!
Comments