കുറും കവിതകൾ 796

പച്ചക്കും മഞ്ഞക്കും
പ്രകൃതി നൽകുന്ന കുപ്പായം
വർണ്ണപ്രപഞ്ചം വിസ്മയം ..!!

കണ്ണനുണ്ട് എല്ലായിടത്തും
പൂവിലും പീലിയിലും
പിന്നെ മനസ്സിന്റെ ഉള്ളിലും ..!!

വെണ്മ മനസ്സിലുണ്ടെങ്കിൽ
തെളിമയാർന്ന മഹിമ .
സമർപ്പണം അർപ്പണം ..!!

പ്രകൃതിയുടെ മടിയിൽ
ആകാശകുടകീഴിലായ്
ഒരുയമ്മ  തൊട്ടിൽ  ..!!

കുളിർ കാറ്റിൽ 
ഒന്നുമറ്റൊന്നിനു വഴിമാറുന്നു
അതിജീവന നിയമം ..!!


പുലർകാലമഞ്ഞിൽ
മരുക്കപ്പൽ നീങ്ങുന്നു .
വിശപ്പിന്റെ മേച്ചിൽ ..!!

വസന്തം വരുവോളം
അവനായ് കാത്തിരുന്നു .
പുഷ്പ ശിഖരത്തിലവൾ ..!!

നിറം മാറും ലോകത്തിൽ
വസന്തശിശിരങ്ങളറിയാതെ .
അതിജീവനം ..!!

മൗനമുറങ്ങുന്ന
തീരങ്ങളിൽ തീർക്കുന്നു
ഓർമ്മകളുടെ കുടീരങ്ങൾ ..!! 

മഴമേഘ കൂടാരക്കീഴിൽ
ചുംബന മധുരമായ് 
ആനവാലൻ തുമ്പി ..!! 

അരുണകിരണങ്ങൾ
ചുംബിച്ചുണർത്തി.
ചിങ്ങ പൊൻപുലരി  ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “